ബാങ്ക് ഓറിയന്റേഷന്‍ പ്രോഗ്രാം റാന്നിയില്‍ സംഘടിപ്പിക്കുന്നു

  Konni  vartha.com : ജില്ലയില്‍ ഡിഗ്രിയോ അതിന് മുകളിലോ യോഗ്യത ഉള്ളതും 20നും 32 നും മധ്യേ പ്രായമുള്ളതുമായ പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി പട്ടികജാതി വികസനവകുപ്പും ലീഡ് ബാങ്കും ചേര്‍ന്ന് പതിനഞ്ച് ദിവസത്തെ ബാങ്ക് ഓറിയന്റേഷന്‍ പ്രോഗ്രാം റാന്നിയില്‍ സംഘടിപ്പിക്കുന്നു. ബാങ്ക് ടെസ്റ്റ് കോച്ചിംഗ് / ഓറിയന്റേഷന്‍ ക്ലാസിന് പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ പട്ടികവര്‍ഗവിഭാഗത്തിലുളളവര്‍ ജാതി ,വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഈ മാസം പത്തിന് മുന്‍പായി റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍ ലഘുഭക്ഷണം യാത്രാപ്പടി എന്നിവ അനുവദിക്കുമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍.04735 227703.

Read More