വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ നിര്‍മിച്ച സുസ്ഥിര നിര്‍മാണ വിദ്യ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക യന്ത്ര സംവിധാനങ്ങള്‍ സജീകരിച്ചിട്ടുള്ള ലബോറട്ടറി മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തുവിദ്യ ഗുരുകുലം സുസ്ഥിര നിര്‍മാണ മേഖലയില്‍ പുതിയ ചുവടുവെപ്പുകള്‍ നടത്തുകയാണ്. വാസ്തുവിദ്യ ഗുരുകുലത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ സുസ്ഥിര നിര്‍മാണ വിദ്യയ്ക്ക് എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചതും ഗവേഷണ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭിച്ചതും അഭിമാനകരമായ കാര്യമാണ്. നിര്‍മാണ മേഖലയിലെ കാര്യക്ഷമമായ ഇടപെടലിലൂടെ നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാനും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സ്ഥാപനത്തിന് കഴിയും. ഇതിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രോജക്ട് തയാറാക്കണം. ഇതിന് സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകും. ചുമര്‍ ചിത്രങ്ങള്‍ക്ക്…
Read More