konnivartha.com : ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കെതിരെ പാർട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കി. ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ നടപടിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് കെ സുരേന്ദ്രൻ പ്രതികരിക്കാൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. നേരത്തെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. പെട്രോൾ പമ്പിനായി ഇടനില നിന്ന് പണം കൈപ്പറ്റിയെന്നും സംസാരമുണ്ട്. ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ…
Read More