കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി

  കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു konnivartha.com: ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കി. കൊച്ചിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിലാണ് റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടാൻ…

Read More

അമൃത വി എച്ച് എസ് എസ്, എന്‍ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി

  konnivartha.com : എന്‍ എസ് എസ് ദിനാചരണത്തിന്‍റെ ഭാഗമായികോന്നി അമൃത വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് നടത്തി . നിരവധി യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു . പ്രിന്‍സിപ്പാള്‍ കൃഷ്ണ കുമാര്‍ ജിയുടെ അധ്യക്ഷതയില്‍  കൂടിയ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉത്ഘാടനം ചെയ്തു .ഗിരീഷ്‌ കുമാര്‍ ഡി സ്വാഗതം പറഞ്ഞു . ഡോ പ്രൈറ്റി സഖറിയ ജോര്‍ജ് മുഖ്യ പ്രഭാക്ഷണം നടത്തി . സുരേഷ് കുമാര്‍ , മെനി രാധിക റാണി , മിനി മാത്യൂ എന്നിവര്‍ സംസാരിച്ചു . ഫിര്‍ഭൌസിയ നന്ദി രേഖപ്പെടുത്തി

Read More