നിർദിഷ്ട ഗുണഭോക്തൃ പദ്ധതികൾക്കായി വിവിധ സർവേകളുടെ മറവിൽ വോട്ടർമാരുടെ വിശദാംശങ്ങൾ തേടുന്ന രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർഥികളുടെയും പ്രവർത്തനങ്ങളെ ഗൗരവമായി വീക്ഷിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123(1) പ്രകാരം കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട നടപടിയായാണു കമ്മീഷൻ ഇതിനെ കാണുന്നത്. “ചില രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പിനുശേഷം ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കായി വ്യക്തികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള പക്ഷപാതപരമായ ശ്രമങ്ങളിൽ, നിയമാനുസൃതമായ സർവേകളിൽ നിന്നുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്” എന്നു കമ്മീഷൻ പറയുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിലെ വിവിധ സംഭവങ്ങൾ നിരീക്ഷിച്ച കമ്മീഷൻ, തെരഞ്ഞെടുപ്പിനുശേഷം ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾക്കായി ഏതെങ്കിലും പരസ്യങ്ങൾ, സർവേ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ വ്യക്തികളെ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള ഏതൊരു പ്രവർത്തനവും ഉടനടി അവസാനിപ്പിക്കാനും അതിൽനിന്നു വിട്ടുനിൽക്കാനും എല്ലാ ദേശീയ-സംസ്ഥാന രാഷ്ട്രീയ കക്ഷികൾക്കും ഇന്നു നിർദേശം നൽകി (Link: https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FztfbUTpXSxLP8g7dpVrk7%2FRgJnWIFoi%2FHESbtsL%2FSFvsIWBm5CVW8P%2FiquKm95vYSdOFtn933icz0MOeiesxvsQ%3D%3D ) തെരഞ്ഞെടുപ്പിനു ശേഷമുള്ള…
Read More