3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

  konnivartha.com: രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്. 130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചും കൊല്ലത്തെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.…

Read More