പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷന്‍ ഡ്രൈവില്‍ ജില്ല മുന്നിലാണെന്നും സംഘം പറഞ്ഞു. സംസ്ഥാന തല അവലോകനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ കേന്ദ്ര സംഘം എത്തിയത്. ഒമിക്രോണ്‍ പകരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും ജില്ല സ്വീകരിച്ച് വരുന്നതായും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും സംഘം അറിയിച്ചു.     കോഴഞ്ചേരി ജില്ലാ ആശുപത്രി,കോഴഞ്ചേരി റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.     കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡല്‍ഹി എന്‍സിഡിസി കണ്‍സള്‍ട്ടന്റ് ഡോ. പല്ലവി ഡിയോള്‍, എന്‍ സി…

Read More