കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി konnivartha.com: അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്. പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ…
Read Moreടാഗ്: charity news
കോന്നിയില്‍ മെഗാ രക്ത ദാന ക്യാമ്പ് നടത്തി
konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍ സി സി എന്‍ എസ് എസ് യൂണിറ്റുകളുടെയും,പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിൽ രക്തം ശേഖരിച്ചത്. ക്യാമ്പിൽ 50 ലധികം അംഗങ്ങൾ രക്‌തദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ .കിഷോർ കുമാർ ബി. എസ്. ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോളേജ് എന്‍ സി സി എ എന്‍ ഒ ജിജിത്ത് വി. എസ്., എന്‍ എസ് എസ് ഇൻചാർജ് ഡോ .ആര്‍ . രാജേഷ് എൻ, ഡോ.സോന…
Read Moreവയനാട് മുണ്ടക്കൈ ദുരന്തം: വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട്
konnivartha.com: വയനാട് മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു . ഇവ എത്തിച്ചു നല്‍കുവാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു . സഹായം നല്‍കുവാന്‍ താല്പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം :ഫോണ്‍ : 8848446621 Those who can donate clothes, food etc for the disaster affected area in Wayanad are requested to contact 8848446621. Unused clothes and packaged food items only are accepted now.
Read More