കോന്നി ചെങ്ങറ ഭൂസമരം :പുനരധിവാസത്തിനു  53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തി

konnivartha.com: പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ – 04682 222515   photo :file

Read More

ചെങ്ങറ സമരഭൂമിയിൽ അക്രമങ്ങൾ വർധിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : – ചെങ്ങറ സമര ഭൂമിയിൽ അക്രമങ്ങളും ആത്മഹത്യകളും വർധിക്കുന്നു.സംഭവങ്ങളിൽ നടപടി എടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ സമര ഭൂമിയിലെ താമസക്കാരിയായ വൃദ്ധയ്ക്ക് നേരേയുണ്ടായ അതിക്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചെങ്ങറ സമര ഭൂമിയിലെ നാൽപ്പത്തഞ്ചാം ശാഖയിലെ താമസക്കാരിയായ സരോജനി(73)ക്ക് നേരെയാണ് ആക്രമണം നടന്നത് .സംഭവം നടന്ന ദിവസം പകൽ സരോജിനിയും സമര ഭൂമിയിലെ ചില ആളുകളുമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നെന്നും തുടർന്ന് അന്ന് രാത്രിയിൽ ഒരു സംഘം ആളുകൾ സരോജനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയും ടോർച്ച് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ആയിരുന്നു എന്ന് മലയാലപ്പുഴ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനി ഇപ്പോൾ അടൂർ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിന് മുൻപ് സി പി ഐ പ്രവർത്തകയും ഇവിടെ…

Read More