പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടിയില്‍നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമായ നടപടി ആണോയെന്നു സംശയിക്കുന്നതായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ഇന്ന് വാര്‍ത്തകള്‍ അതിവേഗം എത്തുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ജനങ്ങള്‍ വാര്‍ത്തകള്‍ക്ക് ഇന്ന് ഏറ്റവും കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളെ അവഗണിക്കുന്ന നടപടി ഈ മേഖലയോട് കാണിക്കുന്ന വിവേചനമാണെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ ഇന്ന് സംഘടിപ്പിച്ച പരിശീലന പരിപാടിയാണ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാക്കിയത്. ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഡിസ്ട്രിക്ട് മോട്ടോര്‍…
Read Moreടാഗ്: chief minister kerala
കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം
കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” നിവേദനം നല്‍കി . പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളായ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണം .മലയോര മേഖലയായ കോന്നിയുടെ തിലക കുറിയാണ് ഈ സ്കൂള്‍ ഓരോ വര്‍ഷവും 480 കുട്ടികള്‍ ക്ക് മുകളില്‍ ഇവിടെ പഠിക്കുന്നു .വീടുകളില്‍ നിന്നും രാവിലെ പുറപ്പെടുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് കഴിക്കുവാന്‍ കഴിയുന്നത് സ്കൂളില്‍ എത്തുമ്പോള്‍ 9 മണിയാകും .കുഞ്ഞുങ്ങള്‍ക്ക് വിശക്കുമ്പോള്‍ രാവിലെ കരുതുന്ന ബിസ്കറ്റ് മാത്രമാണ്…
Read More