സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24) രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24 വ്യാഴം) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ കെ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സേവനങ്ങളുടെ…
Read More