konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും, ജില്ലാ രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250 ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ്…
Read Moreടാഗ്: cinema
നീതി – പിന്നോക്കക്കാരുടെ ചെറുത്തു നിൽപ്പുമായി ഒരു ചിത്രം. ചിത്രീകരണം തുടങ്ങി
konnivartha.com : ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ” ഫസ്ക്” എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പൂജയ്ക്ക് അയ്മനം സാജൻ ദീപം തെളിയിച്ചു.തുടർന്ന് പാലക്കാട് ചിത്രീകരണം തുടങ്ങി. ഇന്ത്യൻ ഭരണഘടന പ്രകാരം തുല്യനീതി ലഭിക്കേണ്ട സ്ത്രീകൾ, LGBTIQ വ്യക്തിത്വങ്ങൾ, മുഖ്യധാരയിൽ നിന്നും ജാതിയമായ വേർതിരിവിനാൽ പിൻതള്ളപ്പെട്ട ദലിത് പിന്നോക്കക്കാരുടെ നീതിക്കായുള്ള ചെറുത്തു നിൽപ്പ്, എന്നിവയാണ് നീതി എന്ന സിനിമയുടെ ഇതിവൃത്തം. പാംസുല, എന്നിലെ നീ, കിച്ചൂട്ടൻ്റെ അമ്മ, മുഖമറിയാത്തവർ എന്നീ സിനിമകളാണ് നീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീക്കും, പുരുഷനും ഒന്നിച്ചു ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കഥയാണ് പാംസുല പറയുന്നത്.…
Read More“സമം” സിനിമയുടെ ചിത്രീകരണം തിരുവല്ലയില്‍ തുടങ്ങി
konnivartha.com : ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും (ഷീലു എബ്രഹാം)മകൾ അന്നയ്ക്കും(കൃതിക പ്രദീപ് ) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ…
Read Moreമികച്ച നാടക നടന് തിലകന്‍റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : അഭ്രപാളിയിൽ പകരക്കാരനില്ലാത്ത നടനായ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്നും, നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടൻ അതായിരുന്നു അദ്ദേഹമെന്നും സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ അതുല്യനടൻ തിലകൻ്റെഒൻപതാം ചരമവാർഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്ത് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ് പറഞ്ഞു. പുതുതലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഒരു ടെക്സ്റ്റ് ബുക്കാണ്. നായകൻമാർ മാത്രം മികച്ച നടൻമാർ എന്ന് പറയുന്ന കാലത്ത് തിലകൻ വൈവിധ്യമാർന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു.നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കയ്യികളിൽഭദ്രമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ പോൾ പൗലോ ക്കാരൻ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായിഅറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന…
Read Moreകോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”
കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…
Read Moreകേരളത്തിലെ സ്റ്റേജ് കലാകാരരെ സഹായിക്കാൻ നിർമ്മിച്ച സിനിമ “ഇടത് വലത് തിരിഞ്ഞ്”
കോന്നി വാര്‍ത്ത ഡോട്ട് കോം : കൊവിഡ് കാരണം ജീവിതത്തിന്‍റെ കർട്ടൻ വീണ കേരളത്തിലെ സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച “ഇടത് വലത് തിരിഞ്ഞ്” എന്ന പേരില്‍ ഉള്ള സിനിമ 0TT പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യും . പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച് കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടി നിര്‍മ്മിച്ച സിനിമയാണ് കലാകാരരെ സഹായിക്കുവാന്‍ ഇന്ന് രാവിലെ 10.10 നു റിലീസ് ചെയ്യുന്നത് എന്ന് സംവിധായകന്‍ പ്രസാദ് നൂറനാട്പറഞ്ഞു . “ഇടത് വലത് തിരിഞ്ഞ്” 0TT പ്ലാറ്റ്ഫോമിലൂടെ എങ്ങനെ കാണാം ചിത്രം നിങ്ങൾക്ക് ഒരു ഡോളർ മുടക്കി (72 രൂപ) നിങ്ങളുടെ മൊബൈലിൽ ഈ സിനിമ കാണാം അതിലൂടെ ഒരു കാരുണ്യ പദ്ധതിയിൽ നിങ്ങളും പങ്കാളിയാകുകയാണ്.. എങ്ങനെ ഒരു OTTസിനിമ കാണും എന്നു ചിന്തിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്… https://highhopesentertainments.com/title/edath-valath-thirinju-pre-booking ഈ ലിങ്കിൽ നിങ്ങൾ വിരലമർത്തുമ്പോൾ 0TT…
Read Moreപ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
Read More