12 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 88 പാർലമെന്റ് മണ്ഡലങ്ങളിൽ 2024 ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. 89 പൊതു നിരീക്ഷകർ, 53 പൊലീസ് നിരീക്ഷകർ, 109 ചെലവ് നിരീക്ഷകർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. നാമനിർദ്ദേശപ്പത്രിക സമർപ്പണത്തിന്റെ അവസാന തീയതിക്ക് മുമ്പ്, അതായത് 2024 ഏപ്രിൽ 3-ന് മുമ്പ് എല്ലാവരും മണ്ഡലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ രണ്ടാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും, പ്രത്യേകിച്ച് ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ, പോളിംഗ് സ്റ്റേഷനുകളിൽ ഉണ്ടെന്ന് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും സേനയെ മികച്ച രീതിയിൽ വിനിയോഗിക്കുന്നുവെന്നും ക്രമസമാധാനം പുലരുന്നുണ്ടെന്നും കർശനമായി ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ നിരീക്ഷകരോടും ആവശ്യപ്പെട്ടു. കേന്ദ്ര…
Read More