ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി

konnivartha.com : ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍,ഗവി വനാന്തരങ്ങളില്‍  ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ  വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില്‍ ഭക്ഷണം അടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ക്ഷേമ വകുപ്പും അക്ഷയയും കൈകോര്‍ത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.  ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആദിവാസി വിഭാഗങ്ങളില്‍…

Read More