കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി. konnivartha.com; കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ ഞെട്ടിക്കുന്ന പോലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക സഭാ  സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് തന്റെ കത്തിൽ സംഭവത്തെ “ഒരു സിറ്റിംഗ് പാർലമെന്റ് അംഗത്തിനെതിരെയുള്ള ആക്രമണം മാത്രമല്ല, ലോക്സഭയുടെ അന്തസ്സിനും പദവിക്കും നേരെയുള്ള ഗുരുതരമായ അപമാനം” എന്ന് വിശേഷിപ്പിച്ചു. എംപിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിൽ നേരിട്ട് പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് വിശദവും വസ്തുതാപരവുമായ ഒരു റിപ്പോർട്ട് എത്രയും വേഗം…

Read More