പത്തനംതിട്ട : കണ്ണൂർ എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുകുന്നത് കള്ളക്കണ്ണു നീർ ആണെന്നും പി പി ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും പഴകുളം മധു പറഞ്ഞു. മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് നവീൻ ബാബുവിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ സഹായം ഒരുക്കി…
Read Moreടാഗ്: Congress Sevadal
കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചു
konnivartha.com : കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രമേശന്‍ കറുവാന്‍ചേരി അറിയിച്ചു . കോന്നി മങ്ങാരം കല്ലുവിളയില്‍ ശ്യാം മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ,കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സോഷ്യൽ മീഡിയ കോഡിനേറ്റർ ഇപ്പോൾ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു അടൂര്‍ പ്രകാശ് റവന്യൂ -ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണൽ പി.എയായിരുന്നു . സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ശ്യാം എസ് കോന്നി ജില്ലയിലെ സേവാദള്ളിനെ നയിക്കാന്‍ പ്രാപ്തനാണ് . ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു മുന്‍ പന്തിയില്‍ നിന്ന് നയിച്ചിട്ടുണ്ട് . കോന്നി ടാഗോര്‍ ഗ്രാമീണ ക്ലബ് ,…
Read More