ഇന്‍ഡ്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നു

  രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കോവിഡ്-19 ഇൽ നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. നിലവില്‍ 2,76,882 പേരാണ് ചികിത്സയിലുള്ളത്. ഇന്നത്തെ കണക്കനുസരിച് രാജ്യത്ത് 1218 കോവിഡ് ആശുപത്രികൾ, 2705 കോവിഡ് ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, 10,301 കോവിഡ് പരിപാലന കേന്ദ്രങ്ങൾ എന്നിവയാണുള്ളത് . ദേശീയ തലത്തിൽ കോവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞു. ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും മരണനിരക്കിനേക്കാൾ വളരെ കുറവാണിത്. മരണനിരക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. രാജ്യവ്യാപകമായുള്ള ആശ, എ എൻ എം പ്രവർത്തകർ, ആയുഷ്മാൻ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ എന്നിവയുടെ സംഘടിത പ്രവർത്തനം കുടിയേറ്റ തൊഴിലാളികൾ, തിരിച്ചു…

Read More