സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം .24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16 ) കോന്നിയിൽ നടക്കും. ഇന്ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും.   ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി…

Read More

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന്…

Read More