ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അതി പ്രാധാന്യം നല്‍കിക്കൊണ്ട് പാകിസ്താന്‍ പത്രം. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ എക്സ്‌പ്രസ് ട്രിബ്യൂണിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഇന്ത്യൻ സേന പെൺകുട്ടികളെ ബലാത്സംഗം ചെയ്യും, തട്ടിക്കൊണ്ടുപോകും- കേരളാ നേതാവ്’ എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചത് . പട്ടാളത്തിന് കൂടുതൽ അധികാരം ലഭിച്ചാൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നും ബലാത്സംഗം ചെയ്യുമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സെക്രട്ടറി കോടിയേരി ബാലകൃഷൻ പറഞ്ഞുവെന്നാണ് വാർത്തയില്‍ പറയുന്നത് . ദേശീയ വാർത്താ ഏജൻസിയിൽനിന്നാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമം പ്രസിദ്ധീകരിച്ചത്.കോടിയേരിയുടെ ചിത്രം സഹിതം വിശദമായും പ്രധാന്യത്തോടെയുമാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത് കണ്ണൂരിലെ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പരാമർശങ്ങളുണ്ടായത്. ‘പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളിൽ അധികം കൂടിയാൽ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും.…
Read More