65 ശതമാനം സ്ത്രീകള്‍ക്കും ബിസിനസ് വായ്പ ഇല്ല:സര്‍വേ

മെട്രോ നഗരങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന 65 ശതമാനം സ്ത്രീകള്‍ക്കും ബിസിനസ് വായ്പ ഇല്ല: ക്രിസില്‍, ഡിബിഎസ് ബാങ്ക് ഇന്ത്യ സര്‍വേ: 39 ശതമാനം പേരും ബിസിനസുകള്‍ക്ക് വ്യക്തിഗത സമ്പാദ്യത്തെ ആശ്രയിക്കുന്നു   konnivartha.com: ഡിബിഎസ് ബാങ്ക് ഇന്ത്യ, ക്രിസിലുമായി സഹകരിച്ച് ‘വുമണ്‍ ആന്‍ഡ് ഫിനാന്‍സ്’ പരമ്പരയിലെ മൂന്നാമത്തെ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇന്ത്യയിലെ 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായി 400 സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തു. സംരംഭകരെന്ന നിലയിലുള്ള അവരുടെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.   ഇത് അവരുടെ ബിസിനസ് ഫണ്ടിംഗ് ഉറവിടം, ബാങ്കിംഗ് ശീലങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്‍റ് മുന്‍ഗണനകള്‍, തൊഴില്‍ ശക്തികളുടെ രീതികള്‍, അവരുടെ ബിസിനസുകള്‍ക്കുള്ളില്‍ സുസ്ഥിരതയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്നിവ പരിശോധിക്കുന്നു. കൂടാതെ റിപ്പോര്‍ട്ട് ലിംഗ വിവേചനം പോലുള്ള വെല്ലുവിളികളിലേക്കും പ്രായം, വരുമാന നിലവാരം, ഭൂമിശാസ്ത്രപരമായ സ്ഥാനം…

Read More