ഡോ. എം. എസ്. സുനിലിന്‍റെ  352-മത് സ്നേഹഭവനം :ജയ്സണും കുടുംബത്തിനും

konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവന രഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 352 – മത് സ്നേഹഭവനം സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്ന ജയ്സനും കുടുംബത്തിനും ആയി ജോൺ, നിത ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി . വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ് കുമാർ നിർവഹിച്ചു. ആലപ്പുഴ സ്വദേശിയായ ജെൻസൺ ട്രാൻസ്മെൻ ആയതിനാൽ വീട്ടുകാരും നാട്ടുകാരും ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിൽ കോഴിക്കോട് സ്വദേശിനിയായ ആലീസ് എന്ന ആളുമായി പരിചയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഇടവകക്കാരും മറ്റുള്ളവരും അംഗീകരിക്കാതെ വന്നപ്പോൾ ആലപ്പുഴയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന സമയത്ത് എങ്ങോട്ട് പോകണം എന്നറിയാതെ ജയ്സണും ആലീസും ടീച്ചറിനെ വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തപ്പോൾ ടീച്ചർ…

Read More