konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) രണ്ട് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ (നാസ്) അംഗീകാരം. ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി സീനിയർ സയന്റിസ്റ്റ് ഡോ എൽദോ വർഗീസിനെ നാസ് ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ ടി ജി സുമിത്രയെ നാസ് അസോസിയേറ്റായും തിരഞ്ഞെടുത്തു. കാർഷിക ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഗവേഷകരുടെ ദേശീയ കൂട്ടായ്മയാണ് നാസ്. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള കാർഷിക-അനുബന്ധ ശാസ്ത്ര മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന ആദരമാണ് നാസ് ഫെല്ലോ. 40 വയസ്സിന് താഴെയുള്ള യുവശാസ്ത്രജ്ഞർക്കായി നൽകുന്ന അംഗീകാരമാണ് നാസ് അസോസിയേറ്റ് പദവി. കാർഷിക-ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ നൽകിയ മികച്ച സംഭാവനകളാണ് ഡോ എൽജോ വർഗീസിനെ നാസ് അംഗീകാരത്തിന് അർഹനാക്കിയത്. സ്റ്റാറ്റിസ്റ്റിക്കൽ-ഇക്കോസിസ്റ്റം മോഡിലംഗ്, ഫിഷ് സ്റ്റോക്ക് അസസ്മെൻ്റ്, സമുദ്രമത്സ്യ മേഖലയിലെ ഡേറ്റ വിശകനം തുടങ്ങിയ…
Read More