konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണ ജോലികൾ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂൾ കെട്ടിടം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്ന ജോലികളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി അഡ്വ.രാജു ഏബ്രഹാം നിർവഹിച്ചു.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയുമായ രേഷ്മ മറിയം റോയ്,സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ,സീനിയർ അസിസ്റ്റൻ്റ് കെ എസ് ശ്രീജ,അദ്ധ്യാപകരായ ലതി ബാലഗോപാൽ,എസ് സുഭാഷ് എന്നിവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകർക്കുള്ള ഭക്ഷണം സ്കൂളിലെ അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നൽകിയപ്പോൾ നവീകരണ പ്രവർത്തന ചെലവ് കണ്ടെത്തിയത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണെന്ന പ്രത്യേകത ഈ പ്രവർത്തനത്തെ വേറിട്ടതാക്കുന്നു.
Read Moreടാഗ്: dyfi konni
ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം
ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു . ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്,…
Read More