അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥിരമായി അടച്ചിടുമെന്ന് റെയിൽവെ ആലപ്പുഴ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. ഹരിപ്പാട് – എടത്വ റോഡിലെ ഗതാഗതം വഴി തിരിച്ചു വിടും.റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഹരിപ്പാട് -എടത്വ റോഡിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ നിലവിലുള്ള ആലിൻ ചുവട്, ഗണപതിയാകുളങ്ങര എന്നീ രണ്ട് അടിപ്പാതകൾ വഴി പോകേണ്ടതാണ്. എടത്വ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ ശാസ്താംമുറി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ആയാപറമ്പ് റയിൽവെ ഗേറ്റ് വഴി പടിഞ്ഞാറോട്ട് വന്ന് നേരെ ദേശീയ പാതയിൽ കയറേണ്ടതാണ്. ഈ വാഹനങ്ങൾ യാതൊരു കാരണവശാലും ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് മുൻപിലൂടെ…
Read Moreടാഗ്: edathwa
കള്ളനോട്ട് കേസിൽ കൃഷി ഓഫീസര്‍ അറസ്റ്റിൽ
konnivartha.com : കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ‍്‍വെന്‍റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മാനേജര്‍ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്. അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ആലപ്പുഴ മാരാരിക്കുളത്തെ കൃഷി ഓഫിസറായിരുന്നു എം ജിഷമോൾ. അവിടെ വച്ചും ചില…
Read More