കോന്നി മുറിഞ്ഞകല്ലിലും , ഇളകൊള്ളൂരും വാഹന അപകടം :നാലുപേര്‍ക്ക് പരിക്ക്

    konnivartha.com: കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയിലും  വാഹനാപകടം. കോന്നി മുറിഞ്ഞകല്ലില്‍ കാറുകൾ കൂട്ടിയിടിച്ച് റാന്നി സ്വദേശികളായ 4 പേർക്ക് പരിക്ക് പറ്റി . ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് ഒരാള്‍ക്ക്‌ പരിക്ക് പറ്റി . കുമ്പഴ -പത്തനാപുരം റോഡില്‍ കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം പതിവ് ആണ് . അമിത വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടത്തിനും കാരണം കഴിഞ്ഞയിടെ ആണ് മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി നിവാസികളായ നാലുപേര്‍ മരിച്ചത് .അതിനു ശേഷം ഏഴു വാഹന അപകടം ഈ മേഖലയില്‍ ഉണ്ടായി . ഇളകൊള്ളൂരിലും അഞ്ചു അപകടം  നടന്നു .കോന്നി മാമ്മൂട്‌ മേഖലയും അപകട മേഖലയാണ് . സ്ഥിരം അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും ഇല്ല . ശബരിമല മകരവിളക്ക്‌ മഹോത്സവം നാളെ തുടങ്ങുമ്പോള്‍ അന്യ സംസ്ഥാന…

Read More