ഇലന്തൂര്‍ ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, അരീന ഇലഞ്ഞിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന എണ്‍പതോളം മത്സരങ്ങളിലായി മുന്നൂറോളംംപേര്‍ പങ്കെടുത്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രസിഡന്റ് ജെ.ഇന്ദിരദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി അന്നമ്മ ജിജി ചെറിയാന്‍ മാത്യു, അഭിലാഷ് വിശ്വനാഥ്, വി ജി ശ്രീവിദ്യ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റോയ് ഫിലിപ്പ് , ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ജി ശ്രീകല, കേരളോത്സവം സംഘാടക സമിതി കണ്‍വീനര്‍…
Read Moreടാഗ്: elanthoor
കാട്ടുപന്നി ശല്യം : ഇലന്തൂരില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു
konnivartha.com: ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ച ഷൂട്ടര്‍മാരുടെ വിവരങ്ങള്‍ പേര്, വിലാസം, ഫോണ്‍ എന്ന ക്രമത്തില്‍. സാം കെ വറുഗീസ്, കാവുംമണ്ണില്‍ വലിയകാവ് പി.ഒ, റാന്നി, 7012416692, 9995341562. വി.കെ രാജീവ്, വെട്ടൂര്‍ വീട്, കുടവെച്ചൂര്‍ പി.ഒ, കോട്ടയം, 9747909221. പി. പി ഫിലിപ്പ്, പെരുമരത്തുങ്കല്‍ വീട്, അയിരൂര്‍ സൗത്ത് പി.ഒ, 9946586129.
Read Moreമികവിന്‍റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും ഫയലുകള്‍ തീര്‍പ്പാക്കുന്നതും വിലയിരുത്തി. ഹരിതചട്ടം പാലിച്ച ഫ്രണ്ട് ഓഫീസ്, ഇ-ഓഫീസ്, പരാതി സംവിധാനങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. ‘ക്ഷീരശ്രീ’ പോര്‍ട്ടല്‍ മുഖേന പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കും. എല്ലാ ജീവനക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതാണ് നേട്ടത്തിലെത്തിച്ചതെന്ന് ക്ഷീര വികസന ഓഫീസര്‍ എസ്. മഞ്ജു അറിയിച്ചു.
Read Moreമികവിന്‍റെ നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്
konnivartha.com: ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പട്ടികജാതി വികസന ഓഫീസാണിത്. ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും വികസന പ്രവര്‍ത്തനങ്ങളാണ് ഓഫീസ് മുഖേന നടപ്പാക്കുന്നത്. പൊതുജന സേവനങ്ങളില്‍ അതിവേഗ തീര്‍പ്പ് കല്‍പിക്കുന്നതും ആനുകൂല്യ വിതരണത്തിലെ നടപടികളും ഐഎസ്ഒ ഓഡിറ്റ് വിഭാഗം വിലയിരുത്തി. പൊതുജനങ്ങളുടെ അഭിപ്രായവും ശേഖരിച്ചു. സര്‍ക്കാര്‍ സേവനവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച സമയ പരിമിതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി. 15 മിനിറ്റിനുള്ളില്‍ തീര്‍പ്പാക്കിയ നടപടികളും ശ്രദ്ധ നേടി. ഓരോ ഫയലുകളും അതിവേഗം കണ്ടെത്തി കൃത്യതയും പ്രവര്‍ത്തന ക്ഷമതയും തെളിയിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫീസും ദിനപത്രം, ടെലിവിഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ രേഖപെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുണ്ട്. സ്ഥിരമായി രജിസ്റ്റര്‍ പരിശോധിക്കും. വാട്‌സ്ആപ് ഗ്രൂപ്പ്, മൊബൈല്‍ നമ്പര്‍,…
Read Moreഇലന്തൂര്‍ ഇരട്ട നരബലി: ലൈലയും ഷാഫിയും മനുഷ്യമാംസം കഴിച്ചു : ഭഗവല്‍ സിങ് തുപ്പിക്കളഞ്ഞു
konnivartha.com : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍ സിങ് രുചിച്ചു നോക്കിയിട്ട് മാസം തുപ്പിക്കളഞ്ഞെന്നും ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി അറിയുന്നു . ലൈലയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു .ലൈലയെ വീടിനുള്ളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പും വീടിന് ഉള്ളില്‍ നടന്നു .രണ്ടു ഡമ്മി ഇവിടെ എത്തിച്ചിരുന്നു . ലൈലയെ കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ ആണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയിട്ടുള്ളത് . ഷാഫിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു .പോലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.…
Read Moreകേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ രണ്ട് നായ്ക്കള്‍
മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താൻ വിദഗ്ധർ; പോലീസിന്‍റെ അഭിമാനമാണ് മായയും മര്‍ഫിയും konnivartha.com : കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ രണ്ട് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക്…
Read Moreപത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നര ബലി : ഞെട്ടിക്കുന്ന മറ്റു വിവരങ്ങള്‍ പോലീസ് ശേഖരിച്ചു
നരബലി : ഷാഫിയും ലൈലയും ചേർന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു : പോലീസ് konnivartha.com : ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവൽ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.നരബലിയ്ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി. ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല…
Read Moreപത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നര ബലി : കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും
konnivartha.com : പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുടം തുടങ്ങിയവയും കണ്ടെത്തിയതിൽ പെടുന്നു. സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി മുഹമ്മദ് ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കും .ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.നാല് കുഴികളിലായാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്.ഇലന്തൂരിൽ എത്തിച്ച രാത്രി…
Read Moreനരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍
konnivartha.com : അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പോലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വനിതാ കമ്മീഷന്‍…
Read Moreഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് : വയോജന ദിനാഘോഷം നടത്തി
konnivartha.com : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ചു. ഓടക്കുഴല്‍ വിദ്വാന്‍ എസ്.രാജീവ്, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ നായര്‍ നാരങ്ങാനം, പൊതുപ്രവര്‍ത്തകനായ സാമുവല്‍ പ്രക്കാനം, സാറാമ്മാ ജോണ്‍ മേലുകര, പി.വി ശാന്തമ്മ എന്നിവരെ ആദരിച്ചു. വയോജനാരോഗ്യം എന്ന വിഷയത്തില്‍ ഇലന്തൂര്‍ സി.എച്ച്.സി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീയും ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക രമ്യ കെ.തോപ്പിലും ക്ലാസിന് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷനംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ.…
Read More