konnivartha.com: ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന്‍ ചിഹ്നം വിളിച്ചു കയറുകയാണ് . കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ കോന്നി സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്സ് കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ് പട്ടം നേടാനുള്ള അപേക്ഷ തയാറാക്കുന്നത് . അല്പം കാഴ്ചക്കുറവുണ്ടെങ്കിലും ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാനയെന്ന ഗിന്നസ് റെക്കോഡിനായാണ് സോമനും വനം വകുപ്പും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 82 വയസ്സുള്ള ദാക്ഷായണിയായിരുന്നു ഏറ്റവും…
Read Moreടാഗ്: Elderly Census to be conducted : Collection of information on the functioning of Orphan/Deprived/Old Age Homes.
വയോജന സെൻസസ് നടത്തും : അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം
konnivartha.com: വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇക്കാര്യങ്ങൾക്ക് അങ്കണവാടി വർക്കർമാരുടെ സേവനം ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിവിധ വയോജനപദ്ധതികൾ സംബന്ധിച്ച് വയോജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അവബോധമില്ലാത്തത് മൂലം അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉപയോഗിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. സാമൂഹ്യനീതി വകുപ്പിന് ജില്ലകളിൽ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക്…
Read More