konnivartha.com; എൻ ഡി എ കോന്നി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും അതുമ്പുംകുളത്ത് വച്ച് നടന്നു. ബിജെപി ജില്ലാ സെക്രട്ടറി സലീം കുമാർ കല്ലേലി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ബിനു മോൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാർ, പ്രസന്നൻ അമ്പലപ്പാട്ട്, അനിൽ അമ്പാടി, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ സ്ഥാനാർത്ഥി നന്ദിനി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അതുമ്പും കുളം ഡിവിഷൻ സ്ഥാനാർത്ഥി സിന്ധു,കോന്നി താഴം സിവിഷൻ സ്ഥാനാർത്ഥി സന്തോഷ് കുമാർ, വാർഡ് സ്ഥാനാർത്ഥികളായ സദാശിവൻ, സോമൻ പിള്ള,സംഗീതാ രവി, ഗീത, ശ്രീദേവി, വാസു പിള്ള,അനീഷ് കുമാർ, അഭിലാഷ്, ആഷ് നരാജ് എന്നിവർക്ക് കൺവെൻഷനിൽ വച്ച് സ്വീകരണം നൽകി.
Read More