konnivartha.com; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയില്‍ ആദ്യമായി പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്‌കാരവും ജയശ്രീ നേടിയിട്ടുണ്ട്. വി എസ് സുരേഷാണ് ഭര്‍ത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവര്‍ മക്കളും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreടാഗ്: election news
ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം
ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ് വിജയിച്ചത് ഹരിയാനയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്.ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
Read More