ആകെ വോട്ടര്‍മാര്‍ 14,29,700; ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം സുസജ്ജം: ജില്ലാ കളക്ടര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ആകെ 1,783 ബാലറ്റ് യൂണിറ്റ്, 1,773 കണ്ട്രോള്‍ യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം (25) നടക്കും. (26) രാവിലെ 5.30 ന് മോക്പോള്‍ നടക്കും. പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30 ന് മുന്‍പായി ബൂത്തുകളിലെത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട്…
Read More