നാലു മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് പൂര്‍ത്തിയായി

  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. റാന്നി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തിയത്. ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടന്നത്. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, റാന്നിയിലെ സെന്റ് തോമസ് കോളജ്, കോന്നിയിലെ എലിയറയ്ക്കല്‍ അമൃത…

Read More