konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം. ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ.താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ…
Read More