KONNI VARTHA.COM : ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 26 പേര്‍ക്ക് എലിപ്പനി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേര്‍ക്ക് സംശയാസ്പദ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍, മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കെട്ടികിടക്കുന്ന വെളളത്തില്‍ ജോലി ചെയ്യുന്നവര്‍, ക്ഷീര കര്‍ഷകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, മീന്‍പിടുത്തക്കാര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ഇങ്ങനെയുളളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് ഡോക്സി സൈക്ലിന്‍ കഴിക്കണം. വിറയലോടുകൂടിയ പനി, ശക്തമായ പേശീവേദന പ്രത്യേകിച്ചും കാല്‍വണ്ണയിലെ പേശികളില്‍, തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തിലെ…
Read More