ശബരിമല: എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം (നവംബർ 13) ഭവന നിർമ്മാണ ബോർഡിൻറെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്പലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും. ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ചെറിയമ്പലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണൽ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം. മൂന്ന്…
Read Moreടാഗ്: ERUMELI
‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക് മല കയറുന്നു
konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട് ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…
Read Moreകെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍
KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…
Read More