കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം

konnivartha.com: കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത് .   എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് പെട്ടെന്ന് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് മരണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നി ശമന സേന യൂണിറ്റ് ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Read More

ശബരിമല: എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് (നവംബർ 13)

  ശബരിമല: എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം (നവംബർ 13) ഭവന നിർമ്മാണ ബോർഡിൻറെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്പലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും. ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ചെറിയമ്പലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണൽ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം. മൂന്ന്…

Read More

പെരിയാർ കടുവാസങ്കേതം : ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

  konnivartha.com: പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോ?ഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ?ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും. യോഗത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി…

Read More