കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി വിളിച്ചറിയിക്കുന്ന ദിനം : ഡെപ്യൂട്ടി സ്പീക്കര്‍ കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി വിളിച്ചറിയിക്കുന്ന ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കൃഷിഭവന് ഹാളില്‍ നഗരസഭ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരെ ആദരിച്ചു.തുടര്‍ന്ന് കാര്‍ഷിക സെമിനാറും നടന്നു.വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജി പി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റോണി പാണം തുണ്ടില്‍, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം അലാവുദിന്‍ ,വിവിധ വാര്‍ഡ് അംഗങ്ങള്‍…
Read More