1090 പേർക്ക് ധീരത/സേവന മെഡലുകൾ ലഭിച്ചു

  konnivartha.com: 2025 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സേവനങ്ങൾ എന്നിവയിലെ 1090 പേർക്ക് ധീരത/സേവന മെഡലുകൾ ലഭിച്ചു. 2025 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പോലീസ്,ഫയർ, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് (HG&CD),കറക്ഷണൽ സേവനങ്ങൾ തുടങ്ങിയവയിലെ 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു. ഇതിൽ 233 പേർക്ക് ധീരതയ്ക്കുള്ള മെഡലും(GM),99 പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും (PSM) 758 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും (MSM) ലഭിച്ചു. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു : – ഗാലൻട്രി മെഡലുകൾ (GM) മെഡലുകളുടെ പേര് – സമ്മാനിച്ച മെഡലുകളുടെ എണ്ണം ധീരതയ്ക്കുള്ള മെഡൽ (GM) – 233* * പോലീസ് സർവീസ്-226, ഫയർ സർവീസ്-06, ഹോം ഗാർഡ്,സിവിൽ ഡിഫൻസ്(HG&CD) -01 പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും,കുറ്റകൃത്യങ്ങൾ തടയുന്നതിലും…

Read More

കാട്ടുതീ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

    സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. സർക്കിൾ തല ഫയർ മാനേജ്മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ കാട്ടുതീ പ്രതിരോധിക്കാനായി സ്റ്റേറ്റ് ഫയർ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാൽ വിവിധ തലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റേറ്റ് ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഇതിനോടകം കൺട്രോൾ ബർണിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഫയർ ഗ്യാങ്ങുകൾ, ഫയർ വാച്ചർമാർ, വി.എസ്.എസ്, ഇ.ഡി.സി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവയിൽ 3000-ത്തിൽ പരം പേരെ കാട്ടുതീ നിരീക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120…

Read More