konnivartha.com : മണ്ഡലമകര വിളക്ക് കാലത്ത് കരാറുകാരിലും ഹോട്ടല്‍ നടത്തിപ്പുകാരിലും നിന്ന് പടി സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അടക്കം നാലു പോലീസുകാരെ പമ്പ സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖലാ ഡിഐജി ആര്‍. നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും. പടി വാങ്ങിയെന്ന് ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് സി. മാത്യു, വിവരം പുറത്തു വിട്ടുവെന്ന് ആരോപിക്കപ്പെടുന്ന എഎസ്‌ഐമാരായ മാനുവല്‍, അജി ജോസ്, സിപിഓ അഭിലാഷ് എന്നിവര്‍ക്കാണ് സ്ഥലം മാറ്റം. സൂരജിനെ അടൂരിലേക്കും മാനുവലിനെ റാന്നിയിലേക്കും അജി ജോസിനെ തിരുവല്ലയിലേക്കും അഭിലാഷിനെ കീഴ്‌വായ്പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്. സാധാരണ മണ്ഡലമകരവിളക്ക് കാലം കഴിഞ്ഞാല്‍ പമ്പയില്‍ കട നടത്തുന്നവരും ടോയ്‌ലറ്റ് സമുച്ചയവും വിരി വയ്ക്കുന്ന സ്ഥലങ്ങളും കരാര്‍ എടുത്തവരും ഹോട്ടല്‍ ഉടമകളും…
Read More