konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…
Read Moreടാഗ്: Gandhibhavan
ഗാന്ധിഭവൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
സ്നേഹപ്രയാണം 900 -ദിന സംഗമത്തിന്റെയും ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 900-ാം ദിന സംഗമത്തിന്റെയും, സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ കുട്ടികൾക്കായുള്ള ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.ഒ.അബീൻ നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസന സമിതി അംഗവും, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ മുഖ്യ സന്ദേശം നൽകി. കോന്നി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ബാബു വെളിയത്ത്, റിട്ട.അദ്ധ്യാപകൻപി എ ചന്ദ്രപ്പൻ പിള്ള, കോന്നി ഗ്രാമപഞ്ചായത്ത് മുൻ…
Read Moreഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം നടന്നു
konnivartha.com: കോന്നിയുടെ ജനകീയ ഡോക്ടറും കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണവും സ്നേഹപ്രയാണം 882-ാമത് ദിന സംഗമവും നടന്നു. നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് അഡ്വ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 882-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ഡാനിഷ് ഹനീഫ് മുഹമ്മദ് നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി എക്സിക്യൂട്ടീവ് കൺവീനറും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം…
Read Moreആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിരാമനെ കോന്നി ഗാന്ധിഭവൻ ഏറ്റെടുത്തു
konnivartha.com: : കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു. തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ,…
Read Moreപത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു
Padma sree Dr. K Omanakutty Teacher was honored by the leadership of Gandhi Bhavan konnivartha.com/ പത്തനാപുരം : പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഖ്യാത സംഗീതജ്‌ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവൻ ആദരിച്ചു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ആസ്ഥാനമായ പത്തനാപുരത്ത് നടന്ന സാംസ്കാരികസമ്മേളനവും ആദരണസഭയും വിഖ്യാത അതിവേഗചിത്രകാരനും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ എസ്. സുവർണകുമാർ, വയലാർ സാംസ്കാരികവേദി ജനറൽ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഗായിക കമല ലക്ഷ്മി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽ രാജ്, ഡോ. ഒ. വാസുദേവൻ, ഡോ. സബീന…
Read Moreഗാന്ധിഭവൻ മാതൃകാ സ്ഥാപനം- പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ
konnivartha.com: സമൂഹത്തിൽ ഒറ്റപ്പെടുന്ന ആളുകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകം കാഴ്ചവെക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും,സ്നേഹ പ്രയാണം 732 ദിന സംഗമവും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ദേവലോകം വികസന സമിതി കൺവീനറും മുൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കോന്നി വിജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, ഡിസിസി സെക്രട്ടറി രഘുനാഥ് കുളനട,ഗാന്ധിഭവൻ ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ്, ഫാദർ രാജീവ് ഡാനിയേൽ, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ…
Read Moreസ്നേഹപ്രയാണം707 -മത് ദിന സംഗമം : പുതുവത്സര ദിനാഘോഷം
konnivartha.com: ഗാന്ധിഭവൻ ദേവലോകത്തിൽ പുതുവത്സരാഘോഷവും സ്നേഹപ്രയാണം707 -മത് ദിന സംഗമവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 707-ാം ദിനസംഗമത്തിന്റെയും പുതുവത്സര ദിനാഘോഷത്തിന്റെയും ഉദ്ഘാടനം കോന്നിവി എന്‍ എസ് കോളേജ് വൈസ് പ്രിൻസിപ്പൽരഞ്ജിത് വാസുദേവ് നിർവഹിച്ചു. കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലേലി സെന്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ. ഷാജികെ .ജോർജ്, പൂവൻപാറ ശാലോം മാർത്തോമാ ചർച്ച് വികാരിറവ .മാത്യു ജോർജ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, പാസ്റ്റർ . സിജോ രാജൻ, മാധ്യമ പ്രവര്‍ത്തകരായ ശശി നാരായണൻ, ലേഖകൻസജി,കോന്നി മയൂര സ്കൂൾ ഓഫ് ഡാൻസിലെ സുനിത എന്നിവർ സംസാരിച്ചു.ഗാന്ധിഭവൻ ഡയറക്ടർ…
Read Moreആദരാഞ്ജലികള്‍ : ടി പി മാധവൻ(88)
പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ സംവിധായകൻ പ്രസാദ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകൻ പ്രൊഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും ഒക്ടോബര്‍ 10…
Read Moreകോന്നി ഗാന്ധിഭവൻ : സ്നേഹപ്രയാണം 615 മത് ദിന സംഗമം
കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണവും സ്നേഹപ്രയാണം 615 മത് ദിന സംഗമവും നടന്നു konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 615-ാം ദിന സംഗമവും അന്താരാഷ്ട്ര വയോജന ദിനാചരണവും ഉദ്ഘാടനം കോന്നി സെൻറ്.ജോർജ് മഹാ ഇടവകയിലെ വികാരി Rev. Fr. ജോർജ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ദേവലോകം വികസന സമിതി അംഗങ്ങളായ മോഹൻദാസ്ജോൺ ഫിലിപ്പ്റോയി ജോർജ് അമൃത VHSS ലെ അദ്ധ്യാപകർ ഗിരീഷ്, ജയശ്രീ കോന്നി SAS കോളേജിലെ അദ്ധ്യാപകർ Dr. രാജേഷ്, Dr.സോന എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിഭവൻ ദേവലോകത്തിലെ വയോജനങ്ങളെ ആദരിച്ചു.കോന്നി അമൃത VHSS, കോന്നി SAS കോളേജ് എന്നിവിടങ്ങളിലെ NSS വോളന്റീഴ്സും അദ്ധ്യാപകരും ദേവലോകം വികസന…
Read Moreസ്നേഹപ്രയാണം 526-ാം ദിന സംഗമം കോന്നിയില്‍ നടന്നു
konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 526-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ചെന്നീർക്കര ശാലോം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽമേരി ജോൺ കോന്നിയില്‍ നിർവഹിച്ചു. ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകനും അക്കാഡമിക് കോർഡിനേറ്ററുമായ എസ്സ് കൃഷ്ണകുമാർ,അദ്ധ്യാപിക ഹണി,പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല, ദേവലോകം ഡയറക്ടർഅജീഷ്, എന്നിവർ സംസാരിച്ചു. ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകരും, വിദ്യാർഥികളും പങ്കെടുത്തു. വയോജനങ്ങളെ ആദരിക്കുകയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Read More