konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…
Read Moreടാഗ്: gandhibhavan konni
അവധിക്കാല ക്യാമ്പ് കരുതൽ 2025:ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025, സ്നേഹപ്രയാണം 824 മത് ദിന സംഗമം എന്നിവയുടെ ഉദ്ഘാടനം നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 824-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും, കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025ന്റെയും ഉദ്ഘാടനം, സർവ്വ ശ്രേഷ്ഠ ദിവ്യാഗ്ബാൽ പുരസ്‌കാരജേതാവ് . ആദിത്യ സുരേഷ് നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എന്‍ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോർഡിനേറ്റർ എസ്. കൃഷ്ണകുമാർ,…
Read Moreആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിരാമനെ കോന്നി ഗാന്ധിഭവൻ ഏറ്റെടുത്തു
konnivartha.com: : കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു. തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ,…
Read More