ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാമ്പയിന്റെ ഭാഗമായി ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി. 95 പേര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അംജിത്, ഡോ ദിവ്യ, ഡോ വിന്‍സെന്റ് സേവിയര്‍, ഡോ. പ്രഷോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ എടുത്ത പാപ്‌സ്മിയര്‍ സാമ്പിള്‍ ‘നിര്‍ണ്ണയ’ ഹബ് ആന്‍ഡ് സ്‌പോക്ക് വഴി കോഴഞ്ചേരി പബ്ലിക് ഹെല്‍ത്തില്‍ എത്തിച്ച് ഫോളോ അപ്പ് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
Read Moreടാഗ്: gavi
കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു
konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് . 74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ ഈ മേഖലയിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്ക് ബിയർ–വൈൻ ലൈസൻസ് എടുക്കാം കഴിയും .നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിന് മുന്നില്‍ ഉണ്ട് .ആദ്യ പടിയായി 74 ടൂറിസം കേന്ദ്രങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി . നിലവില്‍ ഇരുന്നൂറോളം ബീയർ– വൈൻ പാർലറുകൾ പ്രവര്‍ത്തിച്ചു വരുന്നു .അത് കൂടാതെ ആണ് 74 എണ്ണം കൂടി വരുന്നത് .…
Read Moreകോന്നി ഇക്കോ ടൂറിസം വികസനത്തിന് വിപുലമായ പദ്ധതികള്‍
konnivartha.com: കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി-അടവി-ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചു വരെ പ്രവേശനം എന്നത് കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പരിശീലനം നല്‍കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്നും ജംഗിള്‍ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനു യോഗത്തില്‍ തീരുമാനിച്ചു. അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്…
Read MoreManagement of biologically diverse forest land in pathanamthitta Gavi likely to be transferred to foreign company
Kerala forest department has received recommendations to hand over the management of 800 hectare forest land located in a crucial site of Periyar tiger reserve to a foreign company. The charge of land under Forest Development Corporation in Gavi will be transferred to an international oil and gas company as part of a carbon neutral project The contract has been set in a manner ensuring Rs 2.5 crore from the Corporate Social Responsibility fund of the company to the Forest Development Corporation. The foreign company will be allowed to…
Read Moreഗവിയിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനു കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണം ബാലാവകാശ കമ്മീഷൻ
konnivartha.com/ പത്തനംതിട്ട: ഗവി ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനും തിരികെ പോകുന്നതിനും സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് നടപ്പാക്കുന്നതിനാവശ്യമായ അനുമതി വനം വകുപ്പ് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. യാത്രാസൗകര്യമില്ലാതെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യം അടിയന്തിരമായി പരിഹരിക്കണം. ചെറിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലാളികൾക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിന് കഴിയില്ല. സമയ ക്രമീകരണത്തോടെ കെ.എസ്.ആർ.ടി.സി. ഒരു സർവ്വീസ് നടത്തിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും കമ്മീഷൻ വിലയിരുത്തി. ഗവിയിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
Read Moreപത്തനംതിട്ട ഗവിയിലെ ശ്രീലങ്കൻ അഭയാർഥികള്‍ക്ക് ജാതി സർട്ടിഫിക്കറ്റ് നല്‍കും
1964-74 കാലത്ത് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി കേരളത്തിയവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യാ ഗവണ്മെന്റ് ഉടന്പടി പ്രകാരം കേരളത്തിലെത്തിയവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാർഥികളായി പുനലൂരിൽ താമസിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഗവിയിലും ഈ വിഭാഗത്തിൽപ്പെട്ടവരുണ്ട്. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാറില്ല. അഭയാർഥികൾ വരുന്ന സമയം ഹൈക്കമ്മിഷൻ നൽകിയ ഫാമിലി കാർഡിൽ ജാതിചേർത്തിരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുളളൂ. അതേസമയം ജാതി ചേർക്കാനാവാത്തതിന്റെ പേരിൽ മിക്കവർക്കും സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതേതുടർന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. തമിഴ്നാട് സർക്കാർ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. അപേക്ഷകന്റെയും പ്രദേശത്തുളള അതേ സമുദായത്തിൽപ്പെട്ട അഞ്ചു പേരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശികാന്വേഷണം നടത്തിയാണ് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreഇവളുടെ പേര് വാക്ക്…. നമ്മുടെ ഗവി
കാടിന് നടുവിലെ ഈ കൊച്ചു സുന്ദരിക്ക് പേര് ഗവി .ഗവി എന്നാല്‍ വാക്ക് എന്നാണ് അര്‍ഥം .കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി. ബിജു മേനോനും കുഞ്ചാ ക്കോ ബോബനും ഓര്‍ഡനറി ബസ് കയറിപ്പോയ മനോഹര ഭൂമി. അവിടേക്കാപത്തനംതിട്ട ജില്ലയിലെ വണ്ടിപ്പെരിയാറില്‍നി ന്ന് തെക്കുപടിഞ്ഞാറായി 28 കി.മീ മാറിയാണ് ഗവി. അതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക്…
Read More