55-ാമത് ഐഎഫ്എഫ്ഐ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

  konnivartha.com: 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (IFFI) -ത്തിന്റെ രജിസ്ട്രേഷനായി, https://my.iffigoa.org/ എന്നതിൽ ലോഗിൻ ചെയ്യുക. IFFI-യുടെ 55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്ട്രേഷൻ മേള അവസാനിക്കുന്നത് വരെ തുടരും. പ്രതിനിധികളുടെ വിഭാഗങ്ങൾ ഇപ്രകാരമാണ്: ചലച്ചിത്ര പ്രൊഫഷണലുകൾ രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ) ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ, അധിക ടിക്കറ്റ്, പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം ചലച്ചിത്ര ആസ്വാദകർ : രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ) പ്രയോജനങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷനും പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനവും പ്രതിനിധി – വിദ്യാർത്ഥി രജിസ്ട്രേഷൻ ഫീസ്: ₹0 ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ,പ്രതിദിനം 4 ടിക്കറ്റുകൾ എന്ന് ക്രമത്തിൽ പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം . വിദ്യാർത്ഥികൾക്ക് പ്രതിദിനം 4 ടിക്കറ്റുകളുടെ പ്രത്യേക ആനുകൂല്യം…

Read More

റിപ്പബ്ലിക് ദിനത്തിൽ ഗോവ രാജ്ഭവനിൽ ജിതേഷ് ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്

  konnivartha.com : രാജ്യത്തിന്‍റെ  74 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിൽ ജനുവരി 26 വൈകുന്നേരം 5 മണിക്ക് അതിവേഗചിത്രകാരൻ ജിതേഷ്ജി  “ദേശീയോദ്ഗ്രഥന വരയരങ്ങ് ” ഇൻഫോടൈൻമെന്റ് സ്റ്റേജ് ഷോ അവതരിപ്പിക്കും. സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി പി എം നരേന്ദ്രമോഡി വരെയുള്ള 74 രാഷ്ട്രനേതാക്കളെ അരമണിക്കൂറിനുള്ളിൽ അതിദ്രുത രേഖാചിത്രങ്ങളാക്കി ഇംഗ്ലീഷ് സചിത്രഭാഷണരൂപത്തിൽ ജിതേഷ്ജി വരവന്ദനമൊരുക്കും. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരൻ ജിതേഷ്ജി ഗോവ രാജ്ഭവനിൽ വരവേഗവിസ്മയമൊരുക്കാൻ എത്തുന്നത്. ചിത്രകലയുടെ രംഗാവിഷ്കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവ് എന്ന നിലയിൽ ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ്‌ രേഖാചിത്രകാരനാണ് ജിതേഷ്ജി

Read More

ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ  ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് പേരിടുന്നതിന് അനുമതി

ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് നാമകരണം ചെയ്യുന്നതിന്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം    ന്യൂ ഡൽഹി: ജനുവരി 4, 2023   മുൻ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമരുന്ന അന്തരിച്ച ശ്രീ മനോഹർ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ  ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് പേരിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.    ഗോവയിലെ ജനങ്ങളുടെ  അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, ഗോവയിലെഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ’ എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന  മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം  ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു  ഗോവയിലെ മോപ്പയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളം  2022 ഡിസംബറിൽ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക ഗോവ…

Read More

സൈബർ ഫോറൻസിക് കം ട്രെയിനിങ് ലാബുകൾ കേരളത്തിലും സ്ഥാപിച്ചു

  കമ്പ്യൂട്ടർ , സൈബർ ഫോറൻസിക്ക്, ഇലക്ട്രോണിക് ഫോറൻസിക്ക് ഉൾപ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ .ആഭ്യന്തര മന്ത്രാലയത്തിന് പ്രവർത്തിക്കുന്നുണ്ട് . സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് (IOs) പ്രാരംഭ ഘട്ട സൈബർ ഫോറൻസിക് സഹായം നൽകുന്നതിനായി ന്യൂ ഡൽഹിയിലെ ദ്വാരകയിലുള്ള CyPAD-ൽ അത്യാധുനിക നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (NCFL) സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ, ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ,കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Read More