കോന്നി മെഡിക്കൽ കോളേജിനോടുള്ള ഗവൺമെൻ്റ് അവഗണന അവസാനിപ്പിക്കണം. ആൻ്റോ ആൻ്റണി എം പി

  konnivartha.com :  കോന്നിയിൽ യു ഡി എഫ് ഗവൺമെൻ്റ് അനുവദിച്ച മെഡിക്കൽ കോളേജിനെ തകർത്തു കൊണ്ട് ചില സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ഗുണകരമാക്കാൻ വേണ്ടിയുള്ള സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെശ്രമത്തിൻ്റെ ഭാഗമായാണ് ഇത്രയും കാലമായിട്ടുംമെഡിക്കൽ കൗൺസിലിൻ്റെ അനുമതി പോലും ലഭിക്കാത്തതലത്തിലാക്കിയതെന്ന് ആൻ്റോ ആൻ്റണി എം പി പറഞ്ഞു. മെഡിക്കൽ കൗൺസിലിൻ്റെ പരിശോധനയിൽ ഒട്ടേറെ കാര്യങ്ങൾ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കാനുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എത്രയും വേഗം അവ പരിഹരിച്ച് മലയോര ജനതക്ക് ആരോഗ്യരംഗത്ത് യു ഡി എഫ് ഗവൺമെൻറ് നൽകിയ മെഡിക്കൽ കോളേജ് പൂർണ്ണ രീതിയിൽ പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു.മാത്യു കുളത്തിങ്കൽ ,റോബിൻ പീറ്റർ, എ .ഷംസുദീൻ, വെട്ടൂർ ജ്യോതിപ്രസാദ്,ഉമ്മൻ മാത്യു വടക്കേടത്ത്,…

Read More