മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്.…
Read Moreടാഗ്: has died
മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു
സിപിഐഎം നേതാവ് ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധന, എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ വഹിച്ചു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വാര്‍ധക്യത്തെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു 1987-1991ലും 1991-1996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതി-ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ…
Read Moreസി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ(74) അന്തരിച്ചു
konnivartha.com : സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ (74) അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജോസഫൈൻ വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ വെച്ച് ആരോഗ്യ കാരണങ്ങളാലും പ്രായാധിക്യത്തെ തുടർന്നും അവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്…
Read Moreസാമൂഹിക പ്രവര്‍ത്തകന്‍ മുന്‍ അദ്ധ്യാപകന്‍ വകയാര്‍ റ്റി എന്‍ തോമസ് (പാപ്പൻ സാർ 88 ) അന്തരിച്ചു
KONNIVARTHA.COM : നിരവധി സാമൂഹിക വിഷയം അധികാരികളുടെ മുന്നില്‍ എത്തിച്ചു നിയമ നടപടികളിലൂടെ ജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുവാന്‍ പ്രയത്നിച്ച മുന്‍ അദ്ധ്യാപകന്‍ വകയാര്‍ താന്നി വിളയില്‍ റ്റി എന്‍ തോമസ് (പാപ്പൻ സാർ 88 ) അന്തരിച്ചു . പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ കമ്മിഷനു ആദ്യം പരാതി നൽകിയിരുന്നു. ഈ പരാതി കമ്മിഷൻ സിരിജഗൻ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു. തെരുവുനായകളുടെയും പേപ്പട്ടിയുടെയും കടിയേൽക്കുന്നവർക്കുള്ള ചികിൽസ ചെലവും നഷ്ടപരിഹാരത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. തോമസ് കമ്മിഷനു പരാതി നല്‍കിയത് .അപേഷ ലഭിക്കുന്ന മുറയ്ക്ക് ആയിരം രൂപാ മുതല്‍ കൂടുതല്‍ പരിക്ക് ഉള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപാ വരെ നഷ്ട പരിഹാരമായി ലഭിക്കും എന്ന് കമ്മീഷന്‍ വിധിച്ചിരുന്നു . കൊടുമണ്‍ മേഖലയില്‍ കാട്ടു പന്നിയില്‍ യില്‍ നിന്നുള്ള…
Read Moreഅരുവാപ്പുലം നിവാസി വിൻസ്റ്റൺ (ലിനോ,27 )അന്തരിച്ചു
അരുവാപ്പുലം നിവാസി വിൻസ്റ്റൺ (ലിനോ,27 )അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അപകടത്തില്‍ പരിക്ക് പറ്റി ചികില്‍സയിലായിരുന്ന അരുവാപ്പുലംഅടവിക്കുഴി പ്ലാന്തോട്ടത്തിൽ വിൻസ്റ്റൺ (ലിനോ ) 27 ) അന്തരിച്ചു . തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്നു . ചികില്‍സയ്ക്ക് ആവശ്യമായ ധന സഹായം സുഹൃത്തുക്കള്‍ സമാഹരിക്കുന്നതിന് ഇടയിലാണ് മരണ വിവരം എത്തിയത് . ഭാര്യ : ഗ്രീനി മകൻ : ഏദൻ
Read Moreഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
കോന്നി വാര്‍ത്ത ഡോട്ട് കോം (യു എസ് എ): സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും, കുടമാളൂര്‍ സെന്‍റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ് പരേത.സോമര്‍സെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായില്‍ പരേതയുടെ സഹോദരിയാണ്.ദീര്‍ഘനാള്‍ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റില്‍ രജിസ്‌ട്രേഡ് നഴ്‌സായിപ്രവര്‍ത്തിച്ചു വരുകയായിരുന്നു. മക്കള്‍: ഡോ. ജെറെമി പുതുമന എം.ഡി (ഏല്‍ യൂണിവേഴ്‌സിറ്റി) സ്‌റ്റെഫനി പുതുമന സഹോദരങ്ങള്‍: ചാക്കോച്ചന്‍ (പരേതന്‍) മറിയാമ്മ മാമ്മച്ചന്‍ (കോട്ടയം) സിസ്റ്റര്‍ സോഫി മരിയ ബിഎസ് (കൊല്ലം) ആന്‍ തോമസ് (യു എസ് എ) ഗ്രേസി ആന്റണി (തൃശ്ശൂര്‍) വത്സമ്മ ബാബു (യു എസ് എ) സെലിന്‍…
Read More