കനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്‍കി

  konnivartha.com: കേരളത്തില്‍ കനത്ത മഴ .8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപെട്ട ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കി എങ്കിലും പത്തനംതിട്ട ജില്ലയില്‍ അവധി നല്‍കിയില്ല . മഴ മൂലം മകന് അവധി നല്‍കിയതായി പിതാവ് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രഖ്യാപിച്ചു . പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴയും കാറ്റും ആണ് . എന്നാല്‍ നദികളില്‍ അപകടകരമായ നിലയില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടില്ല . ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണം അനുസരിച്ചാണ് നിലവില്‍ അറിയിപ്പുകള്‍ നല്‍കി വരുന്നത് . കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയ്ക്ക് അവധി നല്‍കാത്തതില്‍ മാതാവും ഇതേ രീതിയില്‍ “പ്രതികരിച്ചു “.രണ്ടു മക്കള്‍ക്കും താന്‍ അവധി പ്രഖ്യാപിച്ചതായി ആണ് അഭിപ്രായം രേഖപ്പെടുത്തിയത് . 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആണ് . കോഴിക്കോട്, മലപ്പുറം,…

Read More