കോന്നി മേഖലയിൽ കനത്ത മഴ

Konnivartha. Com :കോന്നി മേഖലയിൽ രാവിലെ മുതൽ കനത്ത മഴ. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഉയർന്നിട്ടില്ല എങ്കിലും കിഴക്കൻ വനത്തിൽ ശക്തമായ മഴ പെയ്യുന്നതായി അറിയുന്നു. വനത്തിലെ ചില തോടുകൾ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു       Thunderstorm with light/moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Kozhikode, and Wayanad districts of…

Read More

കോന്നിയിൽ ശക്തമായ മഴയും ഇടിയും കാറ്റും

  Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.   കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു  

Read More

കോന്നിയിൽ കനത്ത മഴയും ഇടിയും

കോന്നിയിൽ കനത്ത മഴയും ഇടിയും കോന്നി വാർത്ത ഡോട്ട് കോം :കോന്നിയിൽ മഴയുടെ ശക്തി കൂടി. വെളുപ്പിനെ മുതൽ മഴയുടെ ശക്തി കൂടി. ഒപ്പം ഇടിയും. മലയോര മേഖലയിൽ മൂടൽ മഞ്ഞും മൂടി. വന പാതകളിലൂടെ ഉള്ള യാത്ര ഒഴിവാക്കണം എന്ന് വന പാലകർ ചെക്ക് പോസ്റ്റുകളിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Read More