konnivartha.com: കോന്നിയില്‍ വൈകിട്ട് മുതല്‍ ഉണ്ടായ വേനല്‍ മഴയിലും കാറ്റിലും വ്യാപകമായി നാശനഷ്ടം ഉണ്ടായി . പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണു . കാര്‍ഷിക മേഖലയിലും നാശം ഉണ്ടായി .പകുതി വിളവു എത്തിയ കപ്പ (ചീനി ) മറിഞ്ഞു . വാഴകള്‍ പലഭാഗത്തും ഒടിഞ്ഞു . വന്‍ മരങ്ങള്‍ പിഴുതു വീണു . കല്ലേലി ഭാഗത്ത് വീണ മരം അഗ്നി സുരക്ഷാ ജീവനക്കാര്‍ എത്തി മുറിച്ച് മാറ്റി . കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു കോന്നി മങ്ങാരം ഭാഗത്ത് വൈദ്യുത ലൈനുകളുടെ മുകളില്‍ മരം വീണു . പല ഭാഗത്തും വൈദ്യുതി ഇല്ല . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40…
Read More