ആശുപത്രിയിൽ അതിക്രമം കാട്ടിയ കൊടുംക്രിമിനൽ പിടിയിൽ

കാപ്പാ നിയമപ്രകാരമുളള കരുതൽ തടങ്കൽ ഉത്തരവ് നിലനിൽക്കെ ആശുപത്രിയിൽ അതിക്രമം കാട്ടിയ കൊടുംക്രിമിനൽ പിടിയിൽ. പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഏഴംകുളം  പറമ്പുവയൽകാവ് ക്ഷേത്രത്തിനു സമീപം മുതിരവിള പുത്തൻ വീട്ടിൽ വിജയൻപിളളയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന വിഷ്ണു വിജയനെ (28) കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.   ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പാ നിയമപ്രകാരമുളള ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ പ്രതി മാസങ്ങളായി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.   വിവിധ സ്ഥലങ്ങളിൽ പരിശോധന തുടർന്ന പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെതുടർന്നാണ് ഇയാൾ വലയിലായത്. ഇന്നലെ വൈകുന്നേരം…

Read More