ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

    konnivartha.com/ ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്ക് എന്ന് പേരിടും.   നിര്‍ദിഷ്ട പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടം ഒരു ബഹുനില കെട്ടിടമായി മാറ്റും. ഇതില്‍ അത്യാധുനിക ലെക്ചര്‍ തിയേറ്ററുകള്‍, സെമിനാര്‍ റൂമുകള്‍, ഫാക്കല്‍റ്റി ഓഫീസുകള്‍, സഹകരണ ഗവേഷണത്തിനുള്ള ഇടങ്ങള്‍ എന്നിവ ലഭ്യമാക്കും. ഈ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മെച്ചപ്പെട്ട പഠന അന്തരീക്ഷവും, അതിവേഗം വികസിക്കുന്ന നിയമ മേഖലയില്‍ വളരാനും സഹായിക്കും.   ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ഗണ്യമായ സഹായധനം വഴിയാണ് ഈ പദ്ധതി. എന്‍എല്‍എസ്ഐയുവിന്‍റെ അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള…

Read More