ഇസ്ലാം മതവിശ്വാസികള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന പെരുന്നാളാണ് , ബക്രീദ് അഥവാ ഈദ് അല്‍ അദാ. ഈ കാലഘട്ടത്തില്‍ ഇതിനു വളരെ പ്രാധാന്യമുണ്ട്. അത് മാനവരാശിക്ക് മഹത്തായ ഒരു സന്ദേശം പകരുന്നു. ഈശ്വരപ്രീതിക്ക് വേണ്ടി മനുഷ്യരെ ബലി കഴിക്കരുത്. അള്ളാഹു തന്നെ അത് ഇബ്രാഹിം പ്രവാചകനു വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. പ്രവാചകനായ ഇബ്രാഹിമിനോട് അള്ളാഹു സ്വപനത്തില്‍ ഒരു കാര്യം ആവശ്യപ്പെടുന്നു. നിനക്ക് ഏറ്റവും പ്രിയങ്കരമായത് എനിക്കായി ത്യാഗം ചെയ്യുക. ഇബ്രാഹിം തന്റെ പതിമൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകനെ ബലി കഴിക്കാന്‍ തീരുമാനിക്കുന്നു. മകന്റെ പേരു ഖുറാനില്‍ ഇല്ലെങ്കിലും അത് ഇസ്മെയില്‍ ആണെന്നു കരുതപ്പെടുന്നു. ഇതിനു സമാന്തരമായി ബൈബിളില്‍ കൊടുത്തിരിക്കുന്ന ഇതേപോലുള്ള സംഭവത്തില്‍ എബ്രാഹാമിന്റെ മകനായ ഐസക്കിനെ ബലി കഴിക്കാന്‍ കൊണ്ടുപോയി എന്നു കാണുന്നു. ഈശ്വരേ’ നിറവേറ്റുന്നതിനായി ഇബ്രാഹിം ദ്രുഢനിശ്ചയം ചെയ്തതായി മനസ്സിലാക്കിയ ഇബ്ലീസ് ആ ഉദ്യമത്തില്‍ നിന്നും ഇബ്രാഹിം…
Read More